അർമാഗ്: ഓറഞ്ച് ഓർഡർ പരേഡ് നിർത്തിവച്ചുകൊണ്ടുള്ള നോർതേൺ അയർലൻഡ് സ്റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഓറഞ്ച് ഓർഡർ. കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മേഖലയിലൂടെ പരേഡ് നടത്താതെ പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഓറഞ്ച് ഓർഡർ.
കോടതിയിൽ ഓറഞ്ച് ഓർഡർ ഉടനെ ഹർജി നൽകും. അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും ഹർജി. ഇന്നലെ രാത്രിയായിരുന്നു ഗർവാഗി റോഡ് മേഖലവഴിയുള്ള പരേഡ് നിരോധിച്ചുകൊണ്ട് ക്രിസ് ബ്രയാന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടാഴ്ചയോളം പ്രദേശത്ത് സംഘർഷാവസ്ഥ തുടർന്ന പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് സെക്രട്ടറി ഇടപെട്ടത്.
Discussion about this post

