ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ഇത്തവണത്തെ ബജറ്റ് താഴ്ന്നവരുമാനമുള്ള കുടുംബങ്ങൾക്ക് ഉചിതം. നയങ്ങൾ താഴ്ന്ന വരുമാനമുള്ളവർക്ക് കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് ഇഎസ്ആർഐ വ്യക്തമാക്കുന്നത്. അതേസമയം ഉയർന്ന വരുമാനമുള്ള കുടുംബങ്ങളുടെ ചിലവുകളിൽ കാര്യമായ മാറ്റം ഉണ്ടാകില്ല.
ആറാം തിയതിയിലെ ബജറ്റിന് പിന്നാലെ ഇന്നലെയാണ് ഇഎസ്ആർഐ പഠനം പുറത്തുവിട്ടത്. അടുത്ത വർഷത്തെ പണപ്പെരുപ്പ നിരക്കായ മൂന്ന് ശതമാനത്തെക്കാൾ മെച്ചപ്പെട്ടതാണ് നിലവിലെ ക്ഷേമ ആനൂകൂല്യങ്ങൾ ഉൾപ്പെടെയുള്ള നയങ്ങൾ. എന്നാൽ പ്രതീക്ഷിക്കുന്ന വേതന വർധനവായ 4.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുടുംബങ്ങളുടെ വരുമാനത്തിൽ ശരാശരി കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തുന്നത്.

