ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കഴിഞ്ഞ ദിവസം ലഭിച്ചത് റെക്കോർഡ് മഴ. കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിക്കൂറിനുള്ളിൽ 49 മില്ലീ ലിറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. ഡബ്ലിൻ ഉൾപ്പെടെയുള്ള വിവിധ കൗണ്ടികളിൽ കനത്ത മഴയായിരുന്നു ലഭിച്ചിരുന്നത്. ഫീനിക്സ് പാർക്കിൽ മാത്രം ലഭിച്ച മഴയുടെ അളവാണ് ഇത്.
ഇന്ന് രാവിലെ കാർമേഘം മൂടിയ കാലാവസ്ഥ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. നേരിയ ചാറ്റൽ മഴ ലഭിച്ചിരുന്നു. ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. കൗണ്ടിയിൽ ഇടയ്ക്കിടെ ചാറ്റൽ മഴ ലഭിക്കും. ശനിയാഴ്ച പൊതുവെ മങ്ങിയ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. 16 അല്ലെങ്കിൽ 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില.
Discussion about this post

