ഡബ്ലിൻ: ഹാലോവീൻ ദിനത്തിൽ ചെറിഓർച്ചാർഡിൽ ഉണ്ടായ ആക്രമണത്തെ അപലപിച്ച് ഡബ്ലിൻ സിറ്റി കൗൺസിലർ. സംഭവത്തിൽ ഡബ്ലിൻ സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായി കൗൺസിലർ ഡെയ്തി ഡൂലൻ പറഞ്ഞു. ഹാലോവീൻ ദിനത്തിൽ രാത്രിയോടെയായിരുന്നു ചെറി ഓർച്ചാർഡിൽ പരക്കെ അക്രമ സംഭവങ്ങൾ ഉണ്ടായത്.
പ്രദേശവാസികളെ സംബന്ധിച്ച് വലിയ ഞെട്ടലാണ് ആക്രമണം ഉണ്ടാക്കിയത്. കഠിനമായി അധ്വാനിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബങ്ങളാണ് മേഖലയിൽ താമസിക്കുന്നത്. ഇവരെ ഭയപ്പെടുത്താനാണ് ഒരു കൂട്ടം ശ്രമിച്ചത്. ഇതിനായി കാറുകൾ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സമൂഹത്തെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

