ഡബ്ലിൻ: പുതിയ ശമ്പളകരാറിൽ ധാരണയാകാത്ത പശ്ചാത്തലത്തിൽ ഇന്ന് യോഗം ചേരാൻ ട്രേഡ് യൂണിയനുകൾ. പ്രതിഷേധം ഉൾപ്പെടെയുള്ള ഭാവി പരിപാടികൾ ചർച്ച ചെയ്യും. വെള്ളിയാഴ്ച രാത്രി നടത്തിയ ചർച്ചകൾ ധാരണയിലെത്താതെ പിരിയുകയായിരുന്നു.
കഴിഞ്ഞ മാസം നടത്തിയ പൊതുമേഖലാ ജീവനക്കാരുടെ പ്രതിഷേധത്തിന്റെ തുടർച്ചയായി ഈ മാസം 11 നും പ്രതിഷേധം നടത്താനാണ് ട്രേഡ് യൂണിയൻ നേതാക്കളുടെ ആലോചന. ഇതേക്കുറിച്ച് ഇന്ന് ചേരുന്ന യോഗം ചർച്ച ചെയ്യും. ചർച്ചയ്ക്ക് ശേഷം നേതാക്കൾ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 10 ദിവസാണ് വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷനിൽവച്ച് സർക്കാർ പ്രതിനിധികളും ട്രേഡ് യൂണിയനുകളും തമ്മിൽ ചർച്ച നടത്തിയത്.

