ഡബ്ലിൻ: അയർലൻഡിൽ കടകളുടെ മുൻഭാഗത്തെ ഒഴിഞ്ഞുകിടക്കുന്നയിടങ്ങൾ ബിസിനസിന് വിനിയോഗിക്കാനുള്ള ആലോചനയിൽ സർക്കാർ. ഇതിനായി പുതിയ പദ്ധതി കൊണ്ടുവരാനാണ് റീട്ടെയ്ൽ സഹമമന്ത്രി അലൻ ഡില്ലന്റെ നിർദ്ദേശം. നഗരകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രാരംഭഘട്ടത്തിൽ 26 പട്ടണങ്ങളിൽ പദ്ധതി നടപ്പിലാക്കാനാണ് നിർദ്ദേശം. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ സംരംഭ ഓഫീസുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഒഴിവുള്ള സ്ഥലങ്ങൾ കണ്ടെത്താൻ നിർദ്ദേശം നൽകും. ടുള്ളോ, ബെയ്ലിബറോ, സിക്സ്മൈൽബ്രിഡ്ജ്, സ്കിബ്ബെറീൻ, മിൽഫോർഡ്, ലസ്ക്, ഗോർട്ട്, മിൽടൗൺ (കോ കെറി) ക്ലെയ്ൻ, ഉർലിംഗ്ഫോർഡ്, റാത്ത്ഡൗണി, കാരിക്ക്-ഓൺ-ഷാനൺ, ആബിഫീൽ, ലോങ്ഫോർഡ് ടൗൺ, ഡൺലീർ, കില്ലാല, എൻഫീൽഡ്, കാരിക്ക്മാക്രോസ്, ക്ലാര, സ്ട്രോക്ക്സ്ടൗൺ, ട്യൂബർകറി, റോസ്ക്രിയ, പോർട്ട്ലോ, മോയേറ്റ്, ന്യൂ റോസ്, ബ്ലെസിംഗ്ടൺ എന്നീ പട്ടണങ്ങളിലാണ് തുടക്കത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.

