ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യത്തിൽ മഴ. ശനി മുതൽ തിങ്കൾവരെ രാജ്യത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അതേസമയം മെറ്റ് ഐറാന്റെ പ്രവചനം ആളുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. ഇത് നേരത്തെ ആസൂത്രണം ചെയ്ത വിനോദപരിപാടികളിൽ മാറ്റമുണ്ടാക്കിയേക്കുമോയെന്നാണ് ഭയപ്പെടുന്നത്. ഇതിന് പുറമേ ഡബ്ലിൻ സിറ്റി മാരത്തോണും നടക്കുന്നുണ്ട്. ഞായറാഴ്ചയാണ് 22,000 പേർ പങ്കെടുക്കുന്ന ഡബ്ലിൻ സിറ്റി മാരത്തോൺ.
ഞായറാഴ്ചയായിരിക്കും താരതമ്യേന ശക്തി കൂടുതലുള്ള മഴ ലഭിക്കുക. അന്നേ ദിവസം രാവിലെ മുതൽ രാത്രിവരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 13 ഡിഗ്രി ആയിരിക്കും ഞായറാഴ്ചയിലെ ഏറ്റവും ഉയർന്ന താപനില.

