ഡബ്ലിൻ: അയർലൻഡിൽ ചൂടിന് ആശ്വാസമായ മഴയെത്തുന്നു. അടുത്ത ദിവസങ്ങളിൽ രാജ്യത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ശനിയാഴ്ച മുതൽ രാജ്യത്ത് മഴ ലഭിക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ ചൂടാണ് അയർലൻഡിൽ അനുഭവപ്പെടുന്നത്.
മഴയുണ്ടാകുമെങ്കിലും വെയിലും അനുഭവപ്പെടും. അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരും. ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. നാളെ നല്ല വെയിൽ ലഭിക്കും. ഞായറാഴ്ച മുഴുവൻ മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ നേരിയ മൂടൽ മഞ്ഞും ചാറ്റൽ മഴയും ഉണ്ടായേക്കും.
Discussion about this post

