ഡബ്ലിൻ: അയർലന്റിൽ കടുത്ത ചൂടിന് വിരാമം. ഇന്ന് രാത്രി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. അതേസമയം ഇന്ന് പകൽ കഠിനമായ ചൂട് അനുഭവപ്പെടും.
29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അയർലന്റിൽ ഇന്ന് താപനില രേഖപ്പെടുത്തുക. ഉയർന്ന ചൂടിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് ഇന്ന് രാവിലെയോട് കൂടി അവസാനിച്ചു. വൈകീട്ടോടെ ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഐറാൻ അറിയിച്ചു.
Discussion about this post

