ഡബ്ലിൻ: അയർലൻഡിൽ ഈ വാരം സമ്മിശ്ര കാലാവസ്ഥ. വെയിലും മഴയും ലഭിക്കും. തെക്ക് കിഴക്ക് ഭാഗത്ത് വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. 14 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെയായിരുക്കും അന്തരീക്ഷ താപനില.
വടക്ക് പടിഞ്ഞാറ് ശക്തമായ കാറ്റും അനുഭവപ്പെടും. രാത്രി കാലങ്ങളിലും വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഒറ്റപ്പെട്ട മഴയും അനുഭവപ്പെടുക. ആറ് മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും രാത്രി താപനില അനുഭവപ്പെടുക.
Discussion about this post

