ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ഈ ആഴ്ച ശക്തമായ മഴ, മേഘാവൃതമായ അന്തരീക്ഷം, വെയിൽ എന്നിവ അനുഭവപ്പെടും. മുൻവർഷങ്ങളിലെ ശൈത്യകാലവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി അന്തരീക്ഷ താപനില ശരാശരിയ്ക്ക് മുകളിൽ ആയിരിക്കും.
ഇന്ന് ദിനാരംഭത്തിൽ വടക്കൻ അയർലൻഡിന്റെ കിഴക്കൻ മേഖലയിൽ മഴ ലഭിക്കും. പിന്നീട് മഴയുടെ ശക്തി കുറയും. 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ശരാശരി താപനില.
Discussion about this post

