ഡബ്ലിൻ: അയർലൻഡിൽ അടുത്ത വാരം അസ്ഥിരകാലാവസ്ഥ. അടുത്ത വാരം മുഴുവൻ രാജ്യത്ത് മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. നിലവിലെ തണുപ്പുള്ള കാലാവസ്ഥയ്ക്കൊപ്പം മഴ എത്തുന്നത് തണുപ്പിന്റെ കാഠിന്യം വർധിപ്പിക്കും.
മഴ ലഭിക്കുമെങ്കിലും അതിശക്തമാകാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ അടുത്ത വാരം മുന്നറിയിപ്പുകൾ പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. ഇന്ന് പൊതുവെ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. വെയിലും ഉണ്ടാകും. 6 മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില.
Discussion about this post

