ഡബ്ലിൻ: സമരമെന്ന തീരുമാനത്തിൽ ഉറച്ച് അയർലൻഡിലെ പൊതുമേഖലാ ജീവനക്കാർ. ആരോഗ്യപ്രവർത്തകരും ജയിൽ ജീവനക്കാരുമുൾപ്പെടെയുള്ള വിഭാഗങ്ങൾ പണിമുടക്കിന്റെ ഭാഗമാകും. അതേസമയം വരാനിരിക്കുന്ന സമരങ്ങൾ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരിക്കും സൃഷ്ടിക്കുക.
ശമ്പളക്കരാറിന്റെ പേരിലാണ് പൊതുമേഖലയിലെ ജീവനക്കാർ സമരം ചെയ്യുന്നത്. യുണൈറ്റഡ്, ഫോർസ, എസ്ഐപിടിയു തുടങ്ങിയ തൊഴിലാളി സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം എൻഎംഒയുൾപ്പെടെയുള്ള സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ ശമ്പളകരാർ ജൂൺ 30 ന് അവസാനിച്ചതാണ്. എന്നാൽ പിന്നീട് ഇത് പുതുക്കുകയോ, ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉണ്ടാകുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ജീവനക്കാർ സമരത്തിനിറങ്ങിയത്

