ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ ഭവന നിർമ്മാണം നടത്തുന്ന രാജ്യമായി അയർലൻഡ്. ഗ്ലെൻവീഗിനായി ഗുഡ്ബോഡി നടത്തിയ ഗവേഷണത്തിലാണ് രാജ്യത്തിന് അഭിമാനമാകുന്ന കണ്ടെത്തൽ. പതിനായിരത്തിൽപ്പരം വീടുകളുടെ നിർമ്മാണമാണ് നിലവിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ആയിരം പേർക്ക് 7.2 എന്ന തോതിലാണ് നിലവിലെ ഭവന നിർമ്മാണ പ്രവർത്തനങ്ങൾ. ഈ വർഷം അവസാനിക്കുന്നതോടെ നിലവിൽ പുരോഗമിക്കുന്ന 40,000 വീടുകളുടെ നിർമ്മാണം പൂർത്തിയാകും. ഭവന നിർമ്മാണത്തിൽ യൂറോപ്യൻ ശരാശരി എന്നത് ആയിരം പേർക്ക് മൂന്ന് വീടുകൾ എന്നതാണ്. യുകെ, പോർച്ചുഗൽ തുടങ്ങിയ അയൽരാജ്യങ്ങളെ അപേക്ഷിച്ച് അയർലൻഡിൽ വളരെ വേഗത്തിലാണ് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ.

