ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പെട്രോൾ സ്റ്റേഷനിൽ മോഷണം. മോഷ്ടാക്കളുടെ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഡൊണഗൽ, ഡെറി അതിർത്തിയിലെ സർവ്വീസ് സ്റ്റേഷനിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘമാണ് പെട്രോൾ സ്റ്റേഷനിലേക്ക് എത്തിയത്. അതിക്രമിച്ച് കടന്ന പുരുഷന്മാർ സ്ഥാപനത്തിൽ നിന്നും പലതും കൈവശപ്പെടുത്തുകയായിരുന്നു. ഇത് കണ്ട ജീവനക്കാർ തടയാൻ ശ്രമിച്ചു. ഇതോടെ മോഷ്ടാക്കൾ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അന്നേ ദിവസം 8.45 നും 9.30 നും ഇടയിൽ പെട്രോൾ സ്റ്റേഷൻ വഴി കടന്ന് പോയ വാഹനങ്ങൾ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണ്.

