ഡബ്ലിൻ: ഡബ്ലിനിലെ ലെപ്പോർഡ്സ്ടൗണിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കൂടി കേസ് എടുത്ത് പോലീസ്. ഇവരെ ഡബ്ലിനിൽ ക്രിമിനൽ കോടതിയിൽ ഹാജരാക്കും. ഇതിൽ ഒരാൾക്കെതിരെ ഇതിന് മുൻപും കുറ്റം ചുമത്തിയിരുന്നു.
സൗത്ത് കൗണ്ടി ബിസിനസ് പാർക്കിൽ ആയിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. യുവാക്കളുടെ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. 20 വയസ്സുള്ള ഇയാൾ ബ്യൂമോണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

