ഡബ്ലിൻ: അയർലൻഡിൽ പൊതുമേഖലയിലെ ക്രാഫ്റ്റ് തൊഴിലാളികൾ സമരത്തിലേക്ക്. ഇലക്ട്രിക്കൽ, പ്ലംബിംഗ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികളാണ് സമരത്തിനൊരുങ്ങുന്നത്. വേതനത്തിലെ കുറവിനെ തുടർന്നാണ് സമരം. ഈ മാസം അവസാനം ജീവനക്കാർ സമരം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കണക്റ്റ്, യുണൈറ്റ്, എസ്ഐപിടിയു, ബിഎടിയു, ഒപിടിഎഎസ്ഐ എന്നീ സംഘടനകളിൽ ചേർന്ന തൊഴിലാളികളാണ് സമരം ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ ഈ വിഭാഗം തൊഴിലാളികളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുമേഖലയിലെ ക്രാഫ്റ്റ് തൊഴിലാളികൾക്ക് വേതനം വളരെ കുറവാണ്. പൊതുമേഖലയിലെ തൊഴിലാളികൾക്ക് മണിക്കൂറിൽ ശരാശരി 4.40 യൂറോയാണ് ശരാശരി ലഭിക്കുന്നത്. എന്നാൽ സ്വകാര്യ മേഖലയിലെ ജീവനക്കാർ ഇതിനെക്കാൾ വേതനം കൂടുതലാണ്.

