ഡബ്ലിൻ: ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ തീപിടിത്തം. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ലുവാസ്, ഡബ്ലിൻ ബസ് സർവ്വീസുകളെ സാരമായി തന്നെ സംഭവം ബാധിച്ചിട്ടുണ്ട്.
ഗ്രാഫ്റ്റൻ സ്ട്രീറ്റിന്റെ അടിഭാഗത്തുള്ള കെട്ടിടത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. ട്രിനിറ്റി കോളേജിന് നേരെ മുൻപിലായിട്ടാണ് കെട്ടിടം. ഡബ്ലിനിലെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതുവഴിയുള്ള റോഡ് അടച്ചു. ഡൊമിനിക് സ്ട്രീറ്റിനും സെന്റ് സ്റ്റീഫൻസ് ഗ്രീനിനും ഇടയിലുള്ള നഗരമധ്യത്തിലൂടെ ലുവാസ് ഗ്രീൻ ലൈൻ സർവീസുകൾ പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. ലുവാസുകളും ഡബ്ലിൻ ബസുകളും വൈകി സർവ്വീസ് നടത്തുന്നുണ്ട്.

