ഡബ്ലിൻ: നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിന്തുടർന്ന് പിടികൂടാൻ ഈ വർഷം പരിശീലനം നൽകുക ചുരുക്കം ചില ഗാർഡകൾക്ക് മാത്രം. ഉന്നത പോലീസുദ്യോഗസ്ഥനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഈ വർഷം അവസാനത്തോടെ ആറ് ഗാർഡകൾക്കായിരിക്കും പരിശീലനം നൽകുക.
എല്ലാവർക്കും പരിശീലനം നൽകുക എളുപ്പമുള്ള കാര്യമല്ലെന്നാണ് ഗാർഡകളുടെ പ്രതിനിധി സംഘടനയുടെ വിലയിരുത്തൽ. എല്ലാവരും പരിശീലനം നേടി വരണമെങ്കിൽ വർഷങ്ങൾ ആവശ്യമാണ്. ഓഗസ്റ്റിൽ നിരവധി നിയമലംഘനങ്ങളാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പിന്തുടരുന്നതിനുള്ള ചെറിയ പരിശീലനങ്ങൾ നൽകിയിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു.
Discussion about this post

