ഡബ്ലിൻ: അയർലൻഡിൽ 43 കാരനെ കാണ്മാനില്ല. നഗരമധ്യത്തിൽ താമസിക്കുന്ന തോമാസ് സാൽകോവ്സ്കയെ ആണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
ഒക്ടോബർ 31 ശനിയാഴ്ച ആയിരുന്നു അദ്ദേഹത്തെ അവസാനമായി കണ്ടത്. വീട്ടിലായിരുന്നു അദ്ദേഹത്തെ അവസാനമായി കണ്ടത് എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഇവിടെ നിന്നും എവിടേയ്ക്ക് പോയി എന്ന കാര്യത്തിൽ വ്യക്തതയില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ പോലീസിനും കുടുംബത്തിനും വലിയ ആശങ്കയാണുള്ളത്. അഞ്ചടി ഒൻപത് ഇഞ്ചാണ് അദ്ദേഹത്തിന്റെ ഉയരം. തടിട്ട് നിറമുള്ള കണ്ണുകളും നരച്ച മുടിയും അദ്ദേഹത്തിനുണ്ട്. ഡബ്ലിൻ 1 ലസെ ടാൽബോട്ട് സ്ട്രീറ്റ് അദ്ദേഹം പതിവായി സന്ദർശിക്കാറുണ്ടായിരുന്നു.

