ഡബ്ലിൻ: അറ്റാദായത്തിൽ വലിയ തിരിച്ചടി നേരിട്ട് റയാൻഎയർ. സെപ്തംബർ അവസാനം വരെയുള്ള ആറ് മാസത്തെ അറ്റാദായത്തിൽ 15 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇന്ധന വിലവർധനവാണ് വിമാനക്കമ്പനിയെ പ്രതികൂലമായി ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം വരുമാനത്തിലെ ഇടിവിനെ തുടർന്ന് ജീവനക്കാരുടെ ശമ്പള വർധനവ് മരവിപ്പിക്കാൻ ഉൾപ്പെടെയുള്ള ആലോചനയിലാണ് അധികൃതർ.
ഏറ്റവും കൂടുതൽ യാത്രികർ യാത്ര ചെയ്യുന്ന യൂറോപ്പിലെ വിമാനക്കമ്പനിയാണ് റയാൻഎയർ.
മിഡിൽ ഈസ്റ്റിലെ സംഘഷത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് റയാൻഎയർ ചീഫ് എക്സിക്യൂട്ടീവ് മൈക്കിൾ ഒ ലിയറി പറഞ്ഞു. അടുത്ത വർഷം വരെ ജെറ്റ് ഇന്ധന വില ഉയർന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളുമായുള്ള ചർച്ചകൾ, ക്രൂ അംഗങ്ങളെ കുറയ്ക്കൽ, ബാക്ക് ഓഫീസ് പ്രവർത്തനങ്ങളിലെ എഐയുടെ ഉപയോഗം എന്നിവ ചിലവു കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

