ഡബ്ലിൻ: ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പ്രതിപക്ഷം സമരക്കാരെ പിന്തുണയ്ക്കുകയാണെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. നിലവിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ട്രക്കുകളും ട്രാക്ടറുകളും അണിനിരത്തിയുള്ള പ്രതിഷേധം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഇതിനിടെ ഇന്ധന വിലയുടെ അമിതഭാരം ഒഴിവാക്കാൻ 505 മില്യൺ യൂറോയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

