ഡബ്ലിൻ: അയർലൻഡിൽ ഇ- സ്കൂട്ടറുകളുടെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇന്ന് മന്ത്രിസഭ പരിഗണിയ്ക്കും. ഇ- സ്കൂട്ടർ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് സർക്കാർ നിർദ്ദേശിക്കുന്നത്. കുറ്റകൃത്യങ്ങൾക്കുള്ള പിഴ തുകയും വർധിപ്പിക്കും.
നിലവിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ഇ- സ്കൂട്ടർ ഉപയോഗിക്കുന്നതിന് നിരോധനം ഉള്ളത്. എന്നാൽ പ്രായപരിധി ഉയർത്തി 18 ആക്കും. 18 വയസ്സിന് താഴെയുള്ളവർ ഇ- സ്കൂട്ടർ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കും. ഹൈ – വി ജാക്കറ്റുകളും ഹെൽമറ്റുകളും നിർബന്ധമാക്കും. കുറ്റകൃത്യങ്ങൾക്കുള്ള ഫിക്സ്ഡ് ചാർജ് നോട്ടീസ് 100 യൂറോ ആയി ഉയർത്തും. കസ്റ്റഡിയിലെടുത്ത ഇ- സ്കൂട്ടറുകൾ വിട്ട് കിട്ടണമെങ്കിൽ ഇനി 250 യൂറോ ആയിരിക്കും നൽകേണ്ടിവരിക.

