കാവൻ: കൗണ്ടി കാവനിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ അമ്മയുടെയും മകളുടെയും പേര് വിവരങ്ങൾ പുറത്ത്. 10 ലയസ്സുള്ള ഐറീന (ഇറ) മെറിയാക്രെ 53 വയസ്സുള്ള നൈൽ നോവൻ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു വാഹനാപകടത്തിൽ ഇരുവർക്കും ജീവൻ നഷ്ടമായത്.
യുകെ സ്വദേശിനിയും എഴുത്തുകാരിയും പത്രപ്രവർത്തകയും ആയിരുന്നു റേവൻ. അടുത്തിടെയാണ് അവർക്ക് ഐറിഷ് പൗരത്വം ലഭിച്ചത്. ലണ്ടൻ, ഹോങ്കോംഗ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ഇവർ ജോലി ചെയ്തിട്ടുണ്ട്. ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ വ്യക്തിയാണ് റേവൻ. ഡ്രംലെയ്നിലുള്ള മിൽടൗൺ നാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഐറീന.
Discussion about this post

