ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഉൾക്കടലിൽ കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തി. വംശനാശം സംഭവിച്ചുവെന്ന് കരുതിപ്പോന്നിരുന്ന വിഭാഗത്തിൽപ്പെട്ട തിമിംഗലങ്ങളിൽ രണ്ട് എണ്ണത്തിനെയാണ് കണ്ടെത്തിയത്.
ഒആർസിഎ അയർലൻഡ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. തിമിംഗലങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇത്തരം ജീവിവർഗ്ഗങ്ങളെ കണ്ടെത്തുന്നത് വളരെ നിർണായകമായ കാര്യമാണെന്ന് ഒആർസിഎ അയർലൻഡ് വ്യക്തമാക്കി.
Discussion about this post

