ബെൽഫാസ്റ്റ്: കൗണ്ടി അമാർഗിൽ വാഹാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ ഫുട്ബോൾ താരം മരിച്ചു. 38 കാരനായ ആരോൺ മോഫെറ്റിനാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം ഫുട്ബോൾ ആരാധകരെ വലിയ വിഷമത്തിലാഴ്ത്തി.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. കഴിഞ്ഞ മാസം 12 ന് ആയിരുന്നു ആരോണിന് അപകടം സംഭവിച്ചത്. തുടർന്ന് റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ഡോളിംഗ്സ്ടൗൺ ക്ലബ് ക്യാപ്റ്റനായിരുന്നു ആരോൺ
Discussion about this post

