ഡബ്ലിൻ: സ്കൂൾ ബസുകളുടെ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് നാഷണൽ പാരന്റ്സ് കൗൺസിൽ. വരും ദിവസങ്ങളിൽ വിഷയത്തിൽ രക്ഷിതാക്കളുമായി ചർച്ച നടത്തുമെന്നും കൗൺസിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്കൂൾ ബസ് നിരക്കുകൾ വർധിപ്പിക്കുന്നതായുളള വിവരം പുറത്തുവന്നത്.
കഴിഞ്ഞ മാസത്തെ ബജറ്റിലെ നിർദ്ദേശം കഴിഞ്ഞ ദിവസം മാത്രമാണ് അറിഞ്ഞത്. ഫീസ് വർധനവ് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത് വരും ദിവസങ്ങളിൽ ഇക്കാര്യം രക്ഷിതാക്കളുമായി ചർച്ച ചെയ്യും – നാഷണൽ പാരന്റ്സ് കൗൺസിൽ വ്യക്തമാക്കി.
ഫീസിൽ 250 ശതമാനത്തിന്റെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ നിരക്ക് വർധനവ് പ്രാബല്യത്തിൽവരും. നിലവിൽ 100 യൂറോയാണ് സ്കൂൾ ബസ് ഫീസായി നൽകുന്നത്. ഇത് 350 യൂറോ ആയിട്ടാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്.

