കോർക്ക്: കോർക്കിൽ ഗാർഡയുടെ പട്രോൾ കാർ മോഷ്ടിച്ച് 19 കാരൻ. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കാരിഗ്റ്റ് വില്ലയിലെ മേരിവില്ലെയിൽ താമസിക്കുന്ന ഡേവിഡ് ഒ റെയ്ലിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ മിഡിൽട്ടൺ ജില്ലാ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കാരിറ്റ്വഹിൽ ഗാർഡ സ്റ്റേഷനിലെ വാഹനം ആയിരുന്നു പ്രതി മോഷ്ടിച്ചത്. ഇലക്ട്രിക് പട്രോൾ കാർ ആയിരുന്നു പ്രതി മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയ്ക്കെതിരെ ഏഴ് കുറ്റങ്ങൾ കോടതി ചുമത്തിയിട്ടുണ്ട്.
Discussion about this post

