ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ പുതിയ പ്രത്യേക എയർക്രാഫ്റ്റ് വ്യൂ പോയിന്റിനായുള്ള നടപടികൾ പുരോഗമിക്കുന്നു. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിഎഎ ഫിൻഗൽ കൗണ്ടി കൗൺസിലിന് സമർപ്പിച്ചു. കഴിഞ്ഞ വർഷം ഡിഎഎ ഫിൻഗൽ കൗണ്ടി കൗൺസിലിന് ഇതുമായി പ്രാരംഭ ആസൂത്രണ അപേക്ഷ നൽകിയിരുന്നു.
വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും കാണാൻ പൊതുജനങ്ങൾക്ക് സുരക്ഷിത സ്ഥാനം ഒരുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ദി മൗണ്ട് എന്ന് അറിയപ്പെടുന്ന ഓൾഡ് എയർപോർട്ട് റോഡിലെ വ്യൂവിംഗ് പോയിന്റിന്റെ സ്ഥലത്താണ് പുതിയ വ്യൂ പോയിന്റെ ഒരുങ്ങുന്നത് . വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ പൊതുജനങ്ങൾക്കായി ഒരുക്കും.
22 പാർക്കിംഗ് പാർക്കിംഗ് സ്ളോട്ടുകളിലായിട്ടാകും കാറുകളും ബെെക്കുകളും പാർക്ക് ചെയ്യുന്നതിനുളള സൗകര്യം ഒരുക്കുക. ഇരിപ്പിടങ്ങളുള്ള പ്ലാറ്റ്ഫോമും ഇവിടെ ഒരുക്കും.

