ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിലെ പലസ്തീൻ അനുകൂല റാലി സമാധാനപരമായി പര്യവസാനിച്ചു. പലസ്തീൻ ആക്ഷനാണ് റാലി സംഘടിപ്പിച്ചത്. അതേസമയം ലണ്ടനിൽ നടന്ന റാലി അക്രമാസക്തമായി.
ശക്തമായ പോലീസ് നടപടി ആയിരുന്നു ലണ്ടനിൽ പ്രതിഷേധം സംഘടിപ്പിച്ച പലസ്തീൻ അനുകൂലികൾക്ക് നേരിടേണ്ടിവന്നത്. നിരവധി അറസ്റ്റുകളും രേഖപ്പെടുത്തി. എന്നാൽ നോർതേൺ അയർലൻഡിൽ റാലി സമാധാന പരമായിരുന്നു. ബെൽഫാസ്റ്റ്, ലണ്ടൻഡെറി എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
Discussion about this post

