ഡബ്ലിൻ: അയർലൻഡിൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച തടവുകാരൻ മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്നെന്ന് കണ്ടെത്തൽ. മിഡ്ലൻഡ്സിലെ ജയിലിൽ ആയിരുന്നു സംഭവം. 26 വയസ്സുള്ള തടവ് പുളളിയാണ് മരിച്ചത്.
2023 ജൂലൈ 17 ന് ആയിരുന്നു സംഭവം. ജയിലിനുള്ളിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള വിവരം അറിഞ്ഞ് പാരാമെഡിക്കൽ സംഘം എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഘം എലവേറ്ററിൽ കുടുങ്ങി. ദീർഘനേരത്തിന് ശേഷം എലവേറ്ററിലെ പ്രശ്നം പരിഹരിച്ചതിന് ശേഷമാണ് പ്രതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ 15 മിനിറ്റിന് ശേഷം മരിക്കുകയായിരുന്നു. സംഭവത്തിൽ പ്രിസൺ ഓഫീസർക്കെതിരെയും തടവുപുള്ളികൾ ആരോപണം ഉന്നയിക്കുന്നുണ്ട്.
Discussion about this post

