മൊനാഘൻ: കൗണ്ടി മൊനാഘനിൽ വാഹനാപകടം. 70 കാരിയ്ക്ക് ജീവൻ നഷ്ടമായി. ബ്രൂംഫീൽഡിലെ എൻ2 ൽ രാവിലെ 10.10 ഓടെയായിരുന്നു സംഭവം. 70 കാരി സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ 70 കാരിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവസ്ഥലത്ത് തന്നെ അവർ മരിക്കുകയായിരുന്നു. 70 കാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

