ഡബ്ലിൻ: അയർലൻഡിലെ ജയിൽ സംവിധാനം ഗുരുതര പ്രതിസന്ധിയിൽ. ജയിലുകളിൽ അന്തേവാസികളുടെ എണ്ണം വർധിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജനസംഖ്യയെ തുടർന്ന് പല ജയിലുകളും തകർച്ചയുടെ വക്കിലാണെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
ഐറിഷ് പീനൽ റിഫോം ട്രസ്റ്റ്സിന്റെ 2024 ലെ പ്രോഗ്രസ് റിപ്പോർട്ടിലാണ് കണ്ടെത്തൽ. മനുഷ്യത്വപരമായ ജയിൽ സാഹചര്യങ്ങൾ, സെല്ലിന് പുറത്തുള്ള സമയം തുടങ്ങി 11 മേഖലകളിൽ നടത്തിയ വിലയിരുത്തലിന് ശേഷമാണ് റിപ്പോർട്ട്. നിലവിലെ ദുസ്സഹമായ സാഹചര്യത്തിൽ ആരും ജീവിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സാറാ ബ്രാഡി പ്രതികരിച്ചു.
Discussion about this post

