ഡബ്ലിൻ: ഉയർന്ന വേഗപരിധിയുള്ള ഇ- സ്കൂട്ടറുകൾ പിൻവലിക്കാനുള്ള റീട്ടെയ്ലർമാരുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് രാഷ്ട്രീയ നേതാക്കൾ. മറ്റ് ചെറുകിട വ്യാപാരികളും സമാന തീരുമാനം സ്വീകരിക്കണമെന്ന് ഗ്രീൻ പാർട്ടി നേതാവ് റോഡറിക് ഒ ഗോർമാൻ പറഞ്ഞു. ആമസോൺ അയർലൻഡ്, അലി എക്സ്പ്രസ് തുടങ്ങിയ കമ്പനികളാണ് ഇ- സ്കൂട്ടറുകൾ പിൻവലിച്ചത്.
ഇ- സ്കൂട്ടറുകൾ പിൻവലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗോർമാൻ പറഞ്ഞു. മറ്റ് കമ്പനികളും ഇത് മാതൃകയാക്കണം. അതേസമയം നിരോധനം ഉണ്ടെങ്കിലും രക്ഷിതാക്കൾക്ക് ചെറുകിട കടകളിൽ പോയി കുട്ടികൾക്ക് മണിക്കൂറിൽ 16 കിലോമീറ്റർ വരെ വേഗതിയിൽ സഞ്ചരിക്കുന്ന ഇ-സ്കൂട്ടറുകൾ വാങ്ങാൻ കഴിയും. അതിനാൽ ഇ- സ്കൂട്ടറുകൾ പൂർണമായും നിരോധിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

