ന്യൂഡൽഹി: യുക്രെയ്നിൽ ചരക്ക് കപ്പലിനു നേരെയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. കാസർഗോഡ് വെള്ളരിക്കുണ്ട് എ.കെ.ജി. നഗർ സ്വദേശിയായ അഖിൽ ജോയാൻ (2) ആണ് കൊല്ലപ്പെട്ടത്. പത്ത് നാവികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
യുക്രെയ്നിലെ ഒഡെസ തീരത്ത് ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത് . കപ്പലിൽ ഇന്ത്യയിൽ നിന്നും സിറിയയിൽ നിന്നുമുള്ള ജീവനക്കാർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കപ്പലിൽ ഭക്ഷ്യധാന്യങ്ങളും ഉണ്ടായിരുന്നു. എട്ട് പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവികസേന അറിയിച്ചു.
ആകെ 18 പേർ കപ്പലിലുണ്ടായിരുന്നു. ജൂലൈ 20 മുതൽ കരിങ്കടലിൽ ഏഴ് കപ്പലുകൾ ആക്രമിക്കപ്പെട്ടു. സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു.

