കോർക്ക്: കോർക്കിൽ സംഗീത പരിപാടിയ്ക്കിടെ യുവാവ് മരിച്ചു. ബാലിവൊളേൻ ഹൗസിൽ സംഘടിപ്പിച്ച ലവ് ഈസ് എ സ്ട്രേഞ്ചർ എന്ന പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. മരിച്ചയാളുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായി സംഗീത പരിപാടിയുടെ സംഘാടകർ അറിയിച്ചു.
ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ടെന്റിൽ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് വൈദ്യസംഘമെത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post

