അർമാഗ്: കൗണ്ടി അർമാഗിൽ വീടിനും കാറിനും തീയിട്ടു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മുല്ലക്രീവി ഗ്രീൻ പ്രദേശത്ത് രണ്ടരയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവ സമയം ഒരു സ്ത്രീ വീട്ടിൽ ഉണ്ടായിരുന്നു. തീ ഉയരുന്ന കണ്ടയുടൻ ഇവർ സ്ഥലത്ത് നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിയതിനാൽ ഇവർക്ക് പരിക്കേറ്റില്ല. കാർ പൂർണമായും കത്തിനശിച്ചു. വീടിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതികൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പോലീസ്.
Discussion about this post

