ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും ചൈനയിലെ ഷാങ്ഹായിലേക്കുള്ള പുതിയ സർവ്വീസിന് ഇന്ന് തുടക്കം. ചൈന ഈസ്റ്റേൺ എയർലൈനാണ് നോൺ സ്റ്റോപ്പ് റൂട്ടിന് തുടക്കം കുറിച്ചിരിക്കുന്നത്. പുതിയ സർവ്വീസ് അയർലൻഡിനും ചൈനയ്ക്കുമിടയിലെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നു. ഡബ്ലിനിൽ നിന്നും ഷാങ്ഹായിലേക്കുള്ള ആദ്യത്തെ നേരിട്ടുള്ള സർവ്വീസ് കൂടിയാണ് ഇത്.
ആഴ്ചയിൽ മൂന്ന് തവണയാണ് എയർലൈൻ സർവ്വീസ് നടത്തുക. ചൈന ഇസ്റ്റേണിന്റെ എയർബസ് എ350-900 വിമനങ്ങളാണ് യാത്രികരുമായി പറക്കുക. ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള ഏറ്റവും ദൈർഘ്യമേറിയ സർവ്വീസ് കൂടിയാണ് ഇത്. സ്കൈടീം ഗ്ലോബൽ എയർലൈനിന്റെ ഭാഗമാണ് ചൈന ഈസ്റ്റേൺ.
Discussion about this post

