ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഉണ്ടായ വംശീയ ആക്രമണങ്ങളെ അപലപിച്ച് രാഷ്ട്രീയ നേതാക്കൾ. ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് നോർത്ത് ബെൽഫാസ്റ്റ് എംപി ജോൺ ഫിനുകെയ്ൻ പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു ബെൽഫാസ്റ്റിൽ വംശീയ ആക്രമണങ്ങളുടെ പരമ്പര റിപ്പോർട്ട് ചെയ്തത്.
വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ രാഷ്ട്രീയ നേതാക്കൾ ഒറ്റക്കെട്ടായി അപലപിക്കണമെന്ന് ജോൺ ഫിനുകെയ്ൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. വിഷയത്തിൽ പോലീസുമായി ചർച്ച നടത്തി. മേഖലയിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് പോലീസ് ഉറപ്പുനൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

