ഡെറി: കൗണ്ടി ഡെറിയിലെ മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ വീണ്ടും അന്വേഷണവുമായി പോലീസ്. മാധ്യമപ്രവർത്തക ലൈറ മക്കീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് വിവരങ്ങൾക്കായി പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചത്. 2019 ഏപ്രിൽ 18 ന് ക്രെഗൻ പ്രദേശത്താണ് വെടിയേറ്റ് മരിച്ച നിലയിൽ മക്കിയെ കണ്ടത്.
പ്രദേശത്ത് നടന്ന സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു മക്കീ. ഇതിനിടെയാണ് ഇവർക്ക് വെടിയേറ്റത്. 29 കാരിയായ മക്കിയെ പോലീസ് വാഹനങ്ങൾക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരെ പൂർണമായി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. വിവരങ്ങൾ നൽകുന്നത് 20,000 പൗണ്ട് വരെ പാരിതോഷികം നൽകുമെന്ന് പോലീസ് അറിയിച്ചു.

