ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ കൗമാരക്കാരിയെ കണ്ടെത്താൻ പൊതുജനസഹായം തേടി പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 15 വയസ്സുള്ള അലിയ സ്മിത്ത് ഡൊണലിയെ ആണ് കാണാതെ ആയത്.
13ാം തിയതിയാണ് കുട്ടിയെ കാണാതായത്. വെസ്റ്റ്മീത്തിലെ കാസിൽപൊളാർഡിലാണ് കുട്ടി അവസാനമായി എത്തിയത്. ഇവിടെ നിന്നും എങ്ങോട്ട് പോയി എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. മെലിഞ്ഞ ശരീരമാണ് കുട്ടിയ്ക്കുള്ളത്. കടും തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുണ്ട്. ഏകദേശം 5 അടി 3 ഇഞ്ചാണ് കുട്ടിയുടെ ഉയരം. കാണാതാകുമ്പോൾ കാനഡ ഗൂസ് ജാക്കറ്റും, പിങ്ക് ലെഗ്ഗിംഗ്സും, ചാരനിറത്തിലുള്ള സ്വെറ്റ് ഷർട്ടും ആയിരുന്നു വേഷം.

