ഡബ്ലിൻ: അയർലൻഡിൽ ഹോസ്പൈപ്പ് നിരോധനം നീക്കി. നേരത്തെ നിശ്ചയിച്ചതിനേക്കാൾ രണ്ട് ആഴ്ച മുൻപാണ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞത്. ജലസ്രോതസ്സുകളിൽ വെള്ളത്തിൽ അളവ് ഉയർന്നതിനെ തുടർന്നാണ് നേരത്തെ തന്നെ നിയന്ത്രണം നീക്കാൻ അധികൃതർ തീരുമാനിച്ചത്.
13 കൗണ്ടികളിലെ ഹോസ്പൈപ്പ് നിരോധനമാണ് നീക്കിയത്. വേനൽക്കാലത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈയിൽ ആയിരുന്നു നിരോധനം ഏർപ്പെടുത്തിയത്. ജൂലൈയിലെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ വെള്ളത്തിന്റെ ആവശ്യകത ഉയർത്തി. ഇതേ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കാർലോ, കോർക്ക്, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലിമെറിക്ക്, മീത്ത്, ഓഫാലി, ടിപ്പററി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ ഈ മാസം അവസാനം വരെ ആയിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

