ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
ക്ലെയർഹാളിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. യുവാവിന് കുത്തേറ്റതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളും ആക്രമണത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവരും പോലീസുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്.
Discussion about this post

