ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ഫീനിക്സ് പാർക്കിൽ നഗ്നതാ പ്രദർശനം. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കഴിഞ്ഞ മാർച്ച് 31 ന് ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ആർടിഇയുടെ ക്രൈകോൾ പരിപാടിയിലൂടെയാണ് പോലീസ് പുറത്തുവിട്ടത്.
ഇലക്ട്രിക് ബൈക്കിലാണ് പ്രതിയെത്തിയത് എന്നാണ് പോലീസ് അറിയിച്ചത്. റാത്ത്ബോൺ വില്ലേജ് വഴിയാണ് ഇയാൾ ഫീനിക്സ് പാർക്കിൽ എത്തിയത് എന്നാണ് വിവരം. പാർക്കിൽവച്ച് മുതിർന്നവർ നോക്കി നിൽക്കേ ഇയാൾ നഗ്നതാ പ്രദശനം നടത്തുകയായിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

