മീത്ത്: കൗണ്ടി മീത്തിലെ ദുലീക്കിൽ കാറുകൾ കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വിദഗ്ധസംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എട്ടോളം വാഹനങ്ങളാണ് കത്തിനശിച്ചത്.
മെയിൻ സ്ട്രീറ്റിലെ കാർ പാർക്കിംഗ് ഏരിയയിൽ കഴിഞ്ഞ ദിവസം രാത്രി 10.50 ഓടെയായിരുന്നു സംഭവം. ഭാഗ്യവശാൽ ആർക്കും പരിക്കില്ല. സംഭവം കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെടമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി സംഭവ സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
Discussion about this post

