സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. മൗഗെരാബോയ് പ്രദേശത്ത് ആയിരുന്നു സംഭവം. ഇയാൾക്കൊപ്പം പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. പോലീസ് എത്തുമ്പോഴേയ്ക്കും ഒരാൾ മരിച്ചിരുന്നു. 20 വയസ്സുള്ള രണ്ടാമനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post

