ഡബ്ലിൻ : ശവസംസ്ക്കാര ചിലവുകളുമായി ബന്ധപ്പെട്ട് അഞ്ച് ഐറിഷ് പൗരന്മാരിൽ ഒരാൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി പഠന റിപ്പോർട്ട്. Yougov -നൊപ്പം ചേർന്ന് മെറ്റ് ലൈഫ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
സർവേയിൽ പങ്കെടുത്ത 1027 പേരിൽ അഞ്ചിലൊന്ന് പേരും സംസ്ക്കാരിക ചിലവുകൾ പ്രതീക്ഷിച്ചതിലും ഏറെ ചിലവ് വരുന്നതാണെന്നാണ് പ്രതികരിച്ചിരിക്കുന്നത്. ആറ് ശതമാനം പേരുടെ കുടുംബങ്ങൾക്ക് മാത്രമേ തൊഴിലുടമകളിൽ നിന്ന് സംസ്ക്കാര ചടങ്ങുകൾക്കായി സാമ്പത്തിക ആനുകൂല്യം ലഭിച്ചിട്ടുള്ളൂ. സർവേയിൽ പങ്കെടുത്ത 14 ശതമാനം പേരും തങ്ങൾ മരണപത്രം തയ്യാറാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്.
Discussion about this post

