ഡബ്ലിൻ : വേൾഡ് റെസ്ക്യൂ ചലഞ്ചിൽ പങ്കെടുക്കാനെത്തിയ ഡബ്ലിൻ ഫയർ ബ്രിഗേഡിലെ ഉദ്യോഗസ്ഥർ ബ്രസീലിലും താരങ്ങളായി. റിയോ ഡി ജനീറോയിലെ കടൽത്തീരത്ത് നീന്താനിറങ്ങിയ ഡബ്ലിൻ ഫയർ ബ്രിഗേഡ് ഓഫീസർ സ്റ്റീഫൻ ബോൺഫിൽ, ഫയർഫൈറ്റർമാരും, പാരാമെഡിക്കുകളുമായ പോൾ സ്റ്റാലി , ഡേവിഡ് ലൊറെൻസോ എന്നിവരാണ് കടലിൽ അപകടത്തിൽപ്പെട്ട 15 കാരിയെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ആഴ്ച്ചയാണ് സംഘം ബ്രസീലിൽ എത്തിയത്. തങ്ങൾ വർഷങ്ങൾ കൊണ്ട് നേടിയ വൈദഗ്ധ്യമാണ് പെൺകുട്ടിയെ രക്ഷിക്കാൻ സഹായിച്ചതെന്നാണ് സ്റ്റീഫൻ ബോൺഫിൽ പറയുന്നത്. കടലിൽ നിന്ന് രക്ഷിക്കുക മാത്രമല്ല അത്യാവശ്യത്തിന് പ്രാഥമിക ചികിത്സയും ഇവർ പെൺകുട്ടിയ്ക്ക് നൽകിയിരുന്നു.

