ഡബ്ലിൻ: ആരെങ്കിലും ഡീപ്ഫേക്കിന് ഇരയായിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന നിർദ്ദേശവുമായി ഗാർഡ. എക്സിൽ നഗ്നചിത്രം പ്രചരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഗാർഡ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗാർഡ ഇരയായർ ബന്ധപ്പെടണമെന്ന നിർദ്ദേശം നൽകിയത്.
കുട്ടികളുടെ ഉൾപ്പെടെ നഗ്നചിത്രങ്ങളാണ് എക്സിലൂടെ പ്രചരിച്ചിരുന്നത്. ഗ്രോക്ക് എഐ എന്ന ചാറ്റ് ബോട്ട് ഉപയോഗിച്ചാണ് ഉപഭോക്താക്കൾ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്. സംഭവത്തിൽ എക്സിനെതിരെ രൂക്ഷ വിമർശനം ആണ് ഐറിഷ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
Discussion about this post

