ഡബ്ലിൻ: രാജ്യത്തെ പ്രളയ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. തെക്ക് കിഴക്കൻ മേഖലയിലാണ് ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുള്ള പ്രളയം കനത്ത നാശം ഉണ്ടാക്കിയത്. വരും ദിവസങ്ങളിൽ ഇവിടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ദുരന്ത ബാധിത മേഖലകളിൽ അടിയന്തിര സഹായങ്ങൾ എത്തിയ്ക്കുകയാണ് നിലവിലെ പ്രധാന ലക്ഷ്യമെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. ആളുകൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കും. താത്കാലികമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

